ആലപ്പുഴ: പാവങ്ങളുടെ ഭൂമിയും, സര്‍ക്കാര്‍ ഭൂമിയും കൈയേറിയ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ല കളക്ട്രേറ്റില്‍ യുവമോര്‍ച്ച ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിടപ്പ് സമരം നടത്തി.
തോമസ് ചാണ്ടി രാജിവെയ്ക്കും വരെ യുവമോര്‍ച്ച ശക്തമായ സമരത്തിന് നടത്തുമെന്നും, മന്ത്രിയുടെ കൈയ്യേറ്റങ്ങള്‍ അന്വേഷിച്ച് നടപടി എടുക്കാന്‍ കളക്ടര്‍ തയ്യാറാകണമെന്നും സമരം ഉത്ഘാടനം ചെയ്ത് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് പറഞ്ഞു. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അജി ആര്. നായര്‍ അദ്ധ്യക്ഷനായി.
ജില്ല ജനറല്‍ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ജില്ല വൈസ് പ്രസിഡന്റ് പി.കെ. രഞ്ജിത്ത്, ആര് കണ്ണന്, ഷാജി കരുവാറ്റ, രാജേഷ് ഗ്രാമം, സുമിത്ത്, ശ്രീജേഷ്, അനീഷ് മുളക്കുഴ, സന്തോഷ്, ലാല്‍ കൃഷ്ണ, അഭിലാഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: