ചേര്‍ത്തല: ഉടുപ്പി മാധ്വ ബ്രാഹ്മണസഭ (കേരള) സംസ്ഥാന സമ്മേളനം അടുത്ത ജനുവരി 27 നും 28 നുമായി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ നടത്തും. സമ്മേളനത്തിന്റെ സംഘാടക സമിതിയോഗം ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന് പോറ്റി ഉദ്ഘാടനം ചെയ്തു. സംഭാവന കൂപ്പണിന്റെ ഉദ്ഘാടനം മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം മേല്‍ശാന്തി സതീശന് പോറ്റിയില്‍ നിന്ന് ആദ്യസംഭാവന സ്വീകരിച്ചു കണ്‍വീനര്‍ എസ്.നാരായണന് പോറ്റി നിര്‍വഹിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: എല്‍.ഹരിദാസ്(പ്രസി.), എസ്.നാരായണന് പോറ്റി(ജന.കണ്.).
പ്രതികരിക്കാൻ ഇവിടെ എഴുതുക: