നെടുമുടി: നായശല്യം രൂക്ഷം. ചമ്പക്കുളം നിവാസികള്‍ ഭീതിയില്‍. നെടുമുടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചമ്പക്കുളം മുതല്‍ മില്മാപാലം വരെയാണ് നായകള്‍ ഭീതി വിതയ്ക്കുന്നത്. കാല്‍നടയാത്രക്കാര്‍ മുതല്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് വരെ നായശല്യം കാരണം രാത്രികാലത്ത് സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്. വെളുപ്പിന് പത്ര വിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വടിയുമായാണ് റോഡിലിറങ്ങുന്നത്. നിരവധി തവണ അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിഹാരം ഇതുവരെ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: