ഹോം » പ്രാദേശികം » കോട്ടയം » 

നാദ ലഹരിയില്‍ പനച്ചിക്കാട്

September 23, 2017

കോട്ടയം: സ്വരരാഗ ലഹരിയില്‍ മുങ്ങി പനച്ചിക്കാട് ക്ഷേത്രവും പരിസരവും. നവരാത്രി ആഘോഷ പരിപാടിയുടെ ഭാഗമായി ശാസ്ത്രീയസംഗീതത്തിന്റെ നാദവിസ്മയങ്ങള്‍ അവതരിപ്പിച്ചത് 35 കലാകാരന്മാരാണ്. ഭരതനാട്യവും ശാസ്ത്രീയ നൃത്തവുമായി നിരവധി കലാകാരന്മാര്‍ കലാമണ്ഡപത്തില്‍ നടനമാടി.
തിരുവാതിരകളിയും നടന്നു. ദേശീയസംഗീത നൃത്തോത്സവത്തില്‍ ഗുവാഹത്തിയില്‍ നിന്നുള്ള അന്വേഷാമഹന്തയുടെ ആസാം ക്ലാസിക്കല്‍ ഡാന്‍സ് ഭക്ത ഹൃദയങ്ങളില്‍ നവ്യാനുഭവമായി. മൂന്നാംദിനമായ ഇന്ന് വൈകിട്ട് 7ന് ദേശീയ സംഗീതനൃത്തോത്സവത്തില്‍ വാരാണസിയില്‍ നിന്നുള്ള കമലാശങ്കര്‍ ശങ്കര്‍ ഗിത്താര്‍ വാദനം നടത്തും. വ്യാഴാഴ്ച സംഗീതജ്ഞന്‍ മധുര ഡോ.കെ.എന്‍.രംഗനാഥശര്‍മ്മ ദേശീയ സംഗീത നൃത്തോത്സവത്തിന് തിരി തെളിച്ചതോടെയാണ് കലാമണ്ഡപത്തില്‍ അരങ്ങുണര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം സംഗീതസദസ്സ് അവതരിപ്പിച്ചു.

Related News from Archive
Editor's Pick