ഹോം » പ്രാദേശികം » കാസര്‍കോട് » 

ഭര്‍തൃമതിയെ ഫോണില്‍ ശല്യം ചെയ്ത യുവാവ്‌ അറസ്റ്റില്‍

July 15, 2011

കൊളത്തൂറ്‍: ഭര്‍തൃമതിയെ ഫോണ്‍ ചെയ്ത്‌ നിരന്തരം ശല്യം ചെയ്തുവെന്ന പരാതിയില്‍ ഗള്‍ഫുകാരനെ പോലീസ്‌ അറസ്റ്റു ചെയ്തു. നീലേശ്വരം, കൂവാറ്റി സ്വദേശിയായ രഞ്ജിത്ത്‌ (28) ആണ്‌ ബേഡകം പോലീസിണ്റ്റെ പിടിയിലായത്‌. കൊളത്തൂരിലെ ഭര്‍തൃമതിയായ യുവതി നല്‍കിയ പരാതി പ്രകാരമാണ്‌ അറസ്റ്റ്‌. അടുത്തിടെ ഗള്‍ഫില്‍ നിന്നും എത്തിയ പ്രതി യുവതിയെ നിരന്തരം ഫോണ്‍ ചെയ്തു വരികയായിരുന്നു. തുടക്കത്തില്‍ ഇതേക്കുറിച്ച്‌ ആരോടും പരാതി പറഞ്ഞിരുന്നില്ലെങ്കിലും ശല്യം അസഹനീയമായപ്പോള്‍ വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ബേഡകം പോലീസ്‌ ഫോണ്‍ വീരനെ കുടുക്കിയത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick