പാനൂര്‍: ബസ് സ്റ്റാന്റ് ബൈപ്പാസ് റോഡ് നവീകരണത്തിലെ അഴിമതി അന്വേഷിക്കുക, റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ സമിതി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കാലത്ത് 10.30ന് പാനൂര്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് പ്രസിഡണ്ട് കെവി.മനോഹരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കെപിഎ.റഹീം ഉദ്ഘാടനം ചെയ്യും.
ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരിച്ച റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഈ കാലയളവില്‍ നവീകരിച്ച റോഡാണ് തകര്‍ന്നു തരിപ്പണമായിട്ടുളളത്.പരസ്യമായ അഴിമതി നടന്ന പ്രവൃത്തിക്കെതിരെ ജനവികാരമുയര്‍ത്തി കൊണ്ടു വരികയാണ് സമരത്തിന്റെ ലക്ഷ്യമെന്നും നേതാക്കള്‍ അറിയിച്ചു. പി.ബാലന്, എം.രത്നാകരന്, ഗഫൂര്‍ മനയത്ത്, പന്ന്യന്നൂര്‍ രാമചന്ദ്രന്, പി.രാധാകൃഷ്ണന്, സുരേഷ്ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: