പരിയാരം: 540കുപ്പി വിദേശമദ്യം കടത്തവെ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ട ഓട്ടോറിക്ഷാഡ്രൈവര്‍ പിടിയില്‍. നീലേശ്വരം കരിന്തളത്തെ ചെറുവാ രാജനെ (43)നെയാണ് പരിയാരം എസ്ഐ അമല്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജനമ്പര്‍ പതിച്ച ഓട്ടോറിക്ഷയില്‍ മദ്യം കടത്തവെയാണ് പരിയാരത്തുവെച്ച് പോലീസ് പിടികൂടിയത്. രാജനും ഒപ്പമുണ്ടായിരുന്ന നീലേശ്വരം പള്ളിക്കരയിലെ പുരയില്‍ സജീവനും ഓടിരക്ഷപ്പെടുകയായിരുന്നു. സജീവനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: