ന്യൂദല്‍ഹി: ഐഎസ് ഭീകരരില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇരുപത്തിയെട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. വത്തിക്കാനില്‍ നിന്ന് ദല്‍ഹിയിലെത്തുന്ന ഫാ. ടോം, മോചന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും.
ബെംഗളൂരുവിലെത്തുന്ന ഉഴുന്നാലില്‍ സെലേഷ്യന്‍ സഭാ കൂട്ടായ്മയില്‍ പങ്കെടുക്കും. ബിഷപ്പുമാരുടെ സമ്മേളനത്തില്‍ തടവിലെ അനുഭവങ്ങളും പങ്കുവെയ്ക്കും.
ഒക്ടോബര്‍ ഒന്നിന് ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തും. കോട്ടയത്തെ രാമപുരത്തുള്ള കുടുംബ വീട് സന്ദര്‍ശിക്കും.
ഗ്രാമത്തിന്റെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കാണും. 18 മാസത്തെ തടവു ജീവിതത്തിന് ശേഷം സപ്തംബര്‍ 13നാണ് ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: