ഇരിട്ടി : ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് ഇരിട്ടി താലൂക്ക് സമ്മേളനം ഇരിട്ടിയില്‍ നടന്നു. മാടത്തില്‍ സെറാനോ റെസിഡന്‍സിയില്‍ സി. ബാലചന്ദ്രന് നഗറില്‍ നടന്ന പരിപാടി ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ഇരിട്ടി താലൂക്ക് പ്രസിഡന്റ് ഡേവിഡ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സംഘടനാ സെഷന് ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് എ.കെ.ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇരിട്ടി താലൂക്ക് സെക്രട്ടറി സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസും സംഘടനാ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി കെ.കമലാക്ഷനും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എം.പ്രേമരാജന്‍ നേതാക്കളായ മനോജ്കുമാര്‍, സാജു ജോര്‍ജ്ജ്, കെ.ടി.രാജു, ഇ.കെ.രാജരാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: