കണ്ണൂര്‍: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂള്‍(ഗവണ്മെന്റ്, എയ്ഡഡ് & അണ് എയ്ഡഡ്) വിദ്യാര്‍ത്ഥികള്‍ക്കായി മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 7 ന് രാവിലെ 9.30 ന് തിരുവനന്തപുരം വഞ്ചിയൂരുളള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10001, 7501, 5001 രൂപവീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. കൂടാതെ ഒന്നാം സമ്മാനര്‍ഹമാകുന്ന സ്കൂളിന് ഖാദി ബോര്‍ഡിന്റെ വജ്രജൂബിലി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. താല്പര്യമുളള വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ ഒക്ടോബര്‍ 5 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലെരൃലമേൃ്യ@സസ്ശയ.ീൃഴ, ശീ@സസ്ശയ.ീൃഴ എന്ന ഇ മെയിലിലോ കണ്‍വീനര്‍, ഗാന്ധിജയന്തി ക്വിസ് 2017, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447271153, 7356291515, 0471 2471696.
പ്രതികരിക്കാൻ ഇവിടെ എഴുതുക: