ഹോം » ലോകം » 

റോഹിങ്ക്യകൾക്ക് സഹായ ഹസ്തവുമായി ഹിന്ദുസമൂഹം

വെബ് ഡെസ്‌ക്
September 23, 2017

ധാക്ക: മ്യാൻമറിൽ നിന്നും ജീവഭയം കൊണ്ട് അഭയാർത്ഥികളായി മാറി നാടുവിടുന്ന റോഹിങ്ക്യകൾക്ക് സഹായ ഹസ്തവുമായി ബംഗ്ലാദേശിലെ ഹിന്ദുസമൂഹം രംഗത്ത്. മ്യാന്‍മാറിലെ റാഖിന്‍ സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് നാല് ലക്ഷത്തിലേറെ റോഹിംഗ്യകളാണ് ബംഗ്ലാദേശിലെത്തിയത്.

ഈ അഭയാർത്ഥി പ്രവാഹത്തിൽ ബംഗ്ലാദേശ് ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ അവസരത്തിൽ ഹിന്ദുസമൂഹം വരാൻ പോകുന്ന ദുര്‍ഗാപൂജ ആഘോഷ ചടങ്ങുകൾ ലളിതമാക്കി ബാക്കി വരുന്ന ഭീമമായ തുക റോഹിങ്ക്യകൾക്കായി ചെലവിടനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ പൂജ ആഘോഷ കൗണ്‍സിൽ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആഘോഷ കമ്മറ്റികൾക്ക് ഫണ്ട് ശേഖരണത്തിനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റോഹിങ്ക്യകൾക്ക് പുറമെ മ്യാന്മറിൽ നിന്നും 800ഓളം ഹിന്ദുക്കളും ബംഗ്ലാദേശിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related News from Archive
Editor's Pick