ഹോം » ലോകം » 

ന​വാ​സ്​ ഷെരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്
September 23, 2017

ഇസ്ലാമാബാദ്​: പാ​ന​മ പേ​പ്പേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​ക്കേ​സി​നെ തു​ട​ര്‍​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​പ​ദം രാ​ജി​വെ​ച്ച ന​വാ​സ്​ ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പുറമെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.

ഷരീഫിന്‍റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി (എന്‍എബി) നേരത്തേ ഉത്തരവിട്ടിരുന്നു. കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സി​ല്‍ വാ​ദം ന​ട​ക്കു​ന്ന​ത്​ അ​ക്കൗ​ണ്ട​ബി​ലി​റ്റി കോ​ട​തി​യി​ലാ​ണ്. കേ​സി​ല്‍ ഇൗ​ മാ​സം 26ന്​ ​ഹാ​ജ​രാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി ശ​രീ​ഫി​നും കു​ടും​ബ​ത്തി​നും നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു.

അ​ഴി​മ​തി​ക്കേ​സി​ല്‍ ക​ഴി​ഞ്ഞ ജൂലൈ 28ന്​ ​സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ ഷ​രീ​ഫ്​ രാ​ജി​വെ​ച്ച​ത്. അതേസമയം ഇപ്പോൾ ഷരീഫും മക്കളും ഭാര്യയുടെ ചികിത്സക്കായി ലണ്ടനിലാണുള്ളത്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick