ഹോം » കേരളം » 

സോളാര്‍ അഴിമതി; ഉമ്മന്‍ചാണ്ടിക്ക് ഇന്ന് നിര്‍ണായക വിധി

വെബ് ഡെസ്‌ക്
September 23, 2017

ബംഗളൂരു: ബംഗളൂരു സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ് വിധി പറയുക.

വ്യവസായി എം.കെ കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. ബംഗളൂരുവിലെ വ്യവസായിയായ എം.കെ കുരുവിള സമര്‍ച്ചിരിക്കുന്ന സാമ്പത്തിക തിരിമറി കേസില്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയിലാണ് ഇന്നു ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധിപറയുന്നത്.

4000 കോടി രൂപയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കുരുവിളയുടെ ഹര്‍ജി കോടതി ജൂണ്‍ ഒന്നിന് വീണ്ടും ഫയലില്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10നാണു ഉമ്മന്‍ചാണ്ടി ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചത്.

Related News from Archive
Editor's Pick