അഞ്ചല്‍: ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപായുടെ വെട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് നേതാവ് കൈപ്പള്ളി മാധവന്‍കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി.
ബിജെപി ഇടമുളയ്ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പൊന്നപ്പന് പിള്ള അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ആയൂര്‍ മുരളി ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു, ജനറല്‍ സെക്രട്ടറി ബി. പ്രകാശ് കുമാര്‍, വൈസ് പ്രസിഡന്റ് കെ.എസ്. ബാബുരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അശോകന് ,തങ്കമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: