കൊല്ലം: ജില്ലയില്‍ ക്വാറി ഉത്പന്നങ്ങള്‍ക്ക് കോമ്പൗണ്ട് ടാക്സ് ഉള്‍പ്പടെയുള്ള വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറായുള്ള കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. പാറയ്ക്ക് ക്യുബിക്ക് അടിക്ക് 15 രൂപയും മെറ്റലിന് 30രൂപയുമാണ് പുതിയ വില. എം സാന്‍ഡ്- 50രൂപ, പാറപ്പൊടി- 35രൂപ, ജിഎസ്ബി- 20രൂപ, പി സാന്‍ഡ്- 60 രൂപ എന്നിങ്ങനെയാണ് മറ്റുല്‍പന്നങ്ങളുടെ വില. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ജില്ലയില്‍ ക്വാറി ഉത്പന്നങ്ങളുടെ വില കുറയും. ഈ മാസം 2ന് ചേര്‍ന്ന യോഗമാണ് വില കുറയ്ക്കുന്നതിനുള്ള ധാരണയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: