മലയിന്‍കീഴ്: അടുത്ത തലമുറയ്ക്കുവേണ്ടി വാര്‍ത്തെടുക്കപ്പെടുന്ന കുട്ടികള്‍ നമ്മുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് അനുവര്ത്തിക്കപ്പെടേണ്ടതെന്ന് ലോക്സഭ എംപി റിച്ചാര്‍ഡ് ഹേ. ലോകത്തോടൊപ്പം ഭാരതവും വിദ്യാഭ്യാസപരമായി ഇന്ന് ഏറെ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊരൂട്ടമ്പലം സര്‍ക്കാര്‍ യൂപി സ്കൂളില്‍ എംപിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 2.25 ലക്ഷംരൂപ ചെലവിട്ടു തയാറാക്കിയ പത്തുകമ്പ്യൂട്ടറുകള് അടങ്ങിയ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തംഗം പി.എസ്. മായ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം പ്രിയദര്‍ശിനി, സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്. സുനിതകുമാരി, വാര്‍ഡ് മെമ്പര്‍ എസ്. ശ്രീമിഥുന്‍, പിടിഎ പ്രസിഡന്റ് എസ്. ഷേര്‍ളി എന്നിവര്‍ പ്രസംഗിച്ചു. മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയും ചടങ്ങില്‍ നിന്നു വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: