ഹോം » ഭാരതം » 

മാധ്യമപ്രവര്‍ത്തകനും അമ്മയും മരിച്ച നിലയില്‍

വെബ് ഡെസ്‌ക്
September 23, 2017

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ സിംഗും 92 വയസുള്ള അമ്മയും മരിച്ച നിലയില്‍. കെ.ജെ സിംഗിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ മുന്‍ ന്യൂസ് എഡിറ്ററായിരുന്നു കെ.ജെ സിംഗ്. ദി ട്രിബ്യൂണ്‍, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി പത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick