മലപ്പുറം: ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്ക്. പരപ്പനങ്ങാടിയിലെ ഐശ്വര്യ ലോട്ടറീസ് ഏജന്‍സിയിലെ സബ് ഏജന്റ് ഖാലിദ് വിറ്റ എ.ജെ. 442876 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
സമ്മാനം പ്രഖ്യാപിച്ചതു മുതല്‍ ഭാഗ്യശാലിയെ കണ്ടെത്താന്‍ ശ്രമം നടക്കുകയായിരുന്നു. നികുതി കഴിച്ച് 6.30 കോടി രൂപ മുസ്തഫയ്ക്ക് ലഭിക്കും. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: