ഹോം » പൊതുവാര്‍ത്ത » കവിത

പ്രണാമി തുഞ്ചത്തെഴും ആര്യപാദം

 

എഴുത്താണി വന്ദിച്ചു നിന്നകാലം
എഴുത്തച്ഛന്‍ പൂജിച്ചു വന്നകാലം
സാരസ്വതമന്ത്രം ഉരുവിട്ട നേരം
സരസ്വതി വിരല്‍ത്തുമ്പില്‍ വിളങ്ങിനിന്നു-താളി
യോലയില്‍ കാവ്യങ്ങള്‍ വിടര്‍ന്നുനിന്നു
ദേവഭാഷയാം രാമായണത്തെ
അദ്ധ്യാത്മ ചൈതന്യ പുഷ്പമാക്കി
സംസ്‌കാരച്യുതിയില്‍ നിന്നൊരു നൂറ്റാണ്ടിനെ
സത്യത്തിന്‍ പാതയില്‍ പിടിച്ചുയര്‍ത്തി
ഏകപത്‌നീവ്രതം രാമനുനല്‍കി-നീ
പാതിവ്രത്യം സത്യം സീതയ്ക്കു നല്‍കി
ജീവിതമൂല്യങ്ങള്‍ക്കൂടും പാവുമായ്
കൈരളിയങ്ങിനെ സമൃദ്ധയായി
മേല്‍പ്പൂത്തൂര്‍ വന്നു മത്സ്യം തൊട്ടുകൂട്ടി
മരാ മരാ മരാ എന്ന മന്ത്രം കേട്ടു
തുഞ്ചന്റെ ചക്കില്‍ ആട്ടുന്നതെത്രാ
നാലുമാറും എന്ന് തത്ത ചൊല്ലി
ഹരിനാമകീര്‍ത്തനം ഉരുവിടുമ്പോള്‍-എന്റെ
അകതാരില്‍ കണ്ണനും വന്നുകൂടും
ഹരിയും തുഞ്ചനുമാരെന്നറിയുവാന്‍
ഹരിനാമകീര്‍ത്തനമുരുവിടേണം

 

Related News from Archive
Editor's Pick