ഹോം » ഭാരതം » 

വിദ്യാര്‍ഥിയുടെ കൊലപാതകം: സിബിഐ അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്
September 23, 2017

ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.സ്‌കൂളിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ അധ്യാപകരെയും ജീവനക്കാരെയും ചോദ്യം ചെയ്തു. സംഭവം നടന്ന സ്ഥലവും സന്ദര്‍ശിച്ചു.

കൊലപാതകത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തലവന്‍ അശോക് ബക്ഷിയേയും സിബിഐ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
സെന്‍ട്രല്‍ ഫോറന്‍സിക്ക് സയന്‍സ് ലാബോറട്ടറി ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് പോലീസ് അന്വേഷണത്തില്‍ അതൃപ്തിയറിയിച്ച സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

ഈമാസം എട്ടിനാണ് എട്ടുവയസുകാരനായ വിദ്യാര്‍ഥിയെ സ്‌കൂളിലെ ശൂചിമുറിക്ക് സമീപം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തു. പീഡനശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അശോക് കുമാര്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick