ഹോം » പ്രാദേശികം » കാസര്‍കോട് » 

വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പ്; പ്രതികളെല്ലാം ഗള്‍ഫിലേക്ക് കടന്നവര്‍

September 23, 2017

കാഞ്ഞങ്ങാട്: കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവെഎസ്പി യുടെ പരാതിയില്‍ കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പുകേസിലെ ആറുപ്രതികളും നിലവില്‍ ഗള്‍ഫിലാണെന്ന് സൂചന. പ്രതികളുടെ ഫോട്ടോകള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി വ്യാജ വിലാസത്തില്‍ സംഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളില്‍ വിദേശത്തെത്തിയവരില്‍ ചിലര്‍ തൃക്കരിപ്പൂര്‍ ഭാഗത്തുള്ളവരാണത്രെ. ഫോട്ടോകള്‍ മാത്രമാണിവരെ തിരിച്ചറിയാനായിട്ടുള്ളത്. ആറ് വര്‍ഷം മുമ്പും ഇതുപോലെ ഒരേ സ്ഥലത്തെ മേല്‍വിലാസങ്ങളില്‍ പത്തും പതിനഞ്ചും പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന സംഭവങ്ങളുണ്ട്. ഇതില്‍ സ്ഥലത്തെ പോസ്റ്റ്മാന്‍മാര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Related News from Archive
Editor's Pick