ആലപ്പുഴ: കെഎസ്ആര്‍ടിസിയുടെ ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വ്വീസ്സ് ആരംഭിക്കരുതെന്ന് കാണിച്ച് കേരള ആര്‍ടിസി സിഎംഡി കര്‍ണാടക ആര്‍ടിസിക്ക് കത്തയച്ചു.
ആലപ്പുഴയില്‍ നിന്ന് മുമ്പുണ്ടായിരുന്ന കേരള ആര്‍ടിസി സ്കാനിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേരള ആര്‍ടിസി പിന്‍വലിച്ചിരുന്നു.
മറ്റൊരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ സര്‍വ്വീസ് ആലപ്പുഴയില്‍ നിന്ന് ആരംഭിച്ചാല്‍ അത് കേരള ആര്‍ടിസിക്ക് ക്ഷീണമാകും എന്നാണ് വാദം.
ആലപ്പുഴയിലെ ജനങ്ങള്‍ക്ക് സ്വകാര്യ ബസ്സില്‍ അമിത നിരക്ക് നല്‍കാതെ ബാംഗ്ലൂര്‍ യാത്ര സാദ്ധ്യമാകുന്ന ഈ സര്‍വ്വീസ് തുടങ്ങുന്നതിന് മുമ്പ് തന്നെ അട്ടിമറിക്കാനുള്ള കേരള ആര്‍ടിസിയുടെ ശ്രമത്തില്‍ പ്രതിഷേധം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: