ആലപ്പുഴ: കയര്‍ കേരള-2017നോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് ചുവര് ചിത്രങ്ങള്‍ വരച്ച് മോടിപിടിപ്പിക്കുന്നു. ബസ് സ്റ്റേഷനിലെ ഭിത്തികളും തൂണുകളുമെല്ലാം ആലപ്പുഴയിലെ തന്നെ ഇരുപത്തഞ്ചോളം കലാകാരന്മാര് ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ച് ഭംഗിയാക്കുന്നത്.
ജില്ലാ കളക്ടര്‍ ടി.വി.അനുപമയാണ് തുടക്കമിട്ടത്. കയര്‍ കേരളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആലപ്പുഴ നഗരത്തിലെ പല ഭാഗങ്ങളിലും ചുവര് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്കൂളുകളുടെയും മറ്റും മതിലുകളില്‍ പലയിടത്തും ചിത്രരചന പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: