ആലപ്പുഴ: സനാതന ധര്‍മ വിദ്യാശാലയില്‍ ദസറ ആഘോഷം തുടങ്ങി. എസ്ഡിവി ട്രസ്റ്റ് പ്രസിഡന്റ് എസ്. മഹാദേവന് പതാക ഉയര്‍ത്തി. എസ്ഡിവി സ്കൂളുകളിലെ വിദ്യാര്‍ത്ഥിികളുടെ സംഗീതാരാധനയോടെയാണ് ആഘോഷം തുടങ്ങിയത്. വിജയദശമിവരെ എല്ലാദിവസവും രാവിലെ ആറിനു പ്രഭാതപൂജ, ഒന്പതുമുതല് ലളിതാസഹസ്രനാമ ജപം, വൈകിട്ട് ആറിനു എസ്ഡിവി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടാകും. 26നു സ്ഥാപക ദിനത്തോടനുബന്ധിച്ചു രാവിലെ 10നു കലാമത്സരങ്ങള്‍, ഉച്ചകഴിഞ്ഞു 2.30നു മെറിറ്റ് ഈവനിങ് എന്നിവ നടത്തും. 30നു വിജയദശമിയില്‍ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: