ചേര്‍ത്തല: മത്സ്യതൊഴിലാളികള്‍ക്ക് അപകട ഭീഷണിയായി കടലിന് ഒഴുകി നടക്കുന്ന ബോയ നീക്കം ചെയ്യാനുളള നടപടികള്‍ സ്വീകരിക്കാന്‍ അര്‍ത്തുങ്കല്‍ തീരദേശ പോലീസ്റ്റേഷനില്‍ ചേര്‍ന്ന തീരദേശ ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു.
ഒന്നര മാസം മുമ്പ് കടലില്‍ അന്ധകാരനഴി ഭാഗത്ത് പതിമൂന്നടിയോളം ഉയര്‍ന്നു നില്ക്കുന്ന ബോയ ഒഴുകി നടക്കുന്നതായി തീരദേശ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒഴുകി നടക്കുന്നതിനാല്‍ ഇരുട്ടില്‍ മത്സ്യബന്ധനയാനങ്ങള്‍ ബോയയില്‍ ഇടിച്ച് അപകടം പതിവായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കടലില്‍ നിന്നും ഇതു നീക്കം ചെയ്യാന്‍ ശ്രമം ആരംഭിച്ചത്.
ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കെട്ടിവലിച്ച് കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി നീക്കം ചെയ്യാനുളള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ ജാഗ്രതാ സമിതിയില്‍ തീരുമാനമായത്.
ഇപ്പോള്‍ കാട്ടൂര്‍ ശാസ്ത്രി മുക്ക് കടപ്പുറം ഭാഗത്താണ് ബോയ ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: