ദേവികുളം: പൊതുസ്ഥലത്ത് മദ്യപിച്ച സംഘത്തെ പിടികൂടാനെത്തിയ പോലീസുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ദേവികുളം സ്വദേശികളായ വിഘ്നേഷ്, ജയകുമാര്‍,ചന്ദ്രന് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഓട്ടോറിക്ഷയില്‍ മദ്യപിക്കുകയായിരുന്ന സംഘത്തെ പിടികൂടാന്‍ ദേവികുളം പോലീസ് സംഘം എത്തി.
ഈ സമയത്ത് പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പ്രതികളെ പിടികൂടുന്നതിനിടെയാണ് പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയുടെ ആളുകള്‍ എസ്.ഐയെ വിളിച്ചെങ്കിലും പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: