ചെറുതോണി: ജീപ്പ് മോഷ്ടാവ് അറസ്റ്റില്‍. മൂവാറ്റുപഴ പടിഞ്ഞാറേചാലില്‍ ഷിബിലി ബാബുവാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി കരിമ്പന്‍ ടൗണില്‍ നിന്നാണ് പിണക്കാട് ജേക്കബ് എന്നയാളുടെ ജീപ്പ് ഇയാള്‍ മോഷ്ടിച്ചത്. പരാതിയെത്തുടര്‍ന്ന് ഇടുക്കി പോലീസ് നടത്തിയ അന്വേഷത്തില്‍ ചേലച്ചുവട്ടില്‍ വച്ച് ജീപ്പുമായി പ്രതി പിടിയിലായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: