അടിമാലി: ബൈക്കിടിച്ച് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്ക്. അടിമാലി പട്ടളായില്‍ ആമിന ഹുസൈന്(62)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.30 ന് അടിമാലി ലൈബ്രറി റോഡില്‍ വച്ചാണ് അപകടം. സാരമായി പരിക്കേറ്റ ആമിനയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച അടിമാലി വി.ടി ജങ്ഷനില്‍ വഴിയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളി ബൈക്ക് ഇടിച്ച് മരിച്ചിരുന്നു. അടിമാലിയില്‍ ബൈക്ക് അപകടങ്ങള്‍ പെരുകിയിട്ടും ആര്‍ടിഒയും പോലീസ് അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: