അടിമാലി: കല്ലാര്‍കുട്ടിയില്‍ ദേശീയപാതയോരം ഇടിഞ്ഞ സ്ഥലം ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ പി പ്രഭാകരന് സന്ദര്‍ശിച്ചു.
എത്രയും വേഗം സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ദേശീയപാത മൂവാറ്റുപുഴ ഡിവിഷണല്‍ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം പാതയോരം ഇടിഞ്ഞ് രണ്ടു കടകള്‍ ഡാമില്‍ പതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മേഖല അപകട സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: