ഹോം » വാണിജ്യം » 

ഭവന നിര്‍മ്മാണ വായ്പയുടെ പലിശ സബ്‌സിഡി നീട്ടി

വെബ് ഡെസ്‌ക്
September 24, 2017

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി ആവാസ് യോജന (നഗരം)യ്ക്ക്കീഴിലുള്ള ഭവന വായ്പയ്ക്ക് 2.6 ലക്ഷം രൂപ വരെയുള്ള പലിശ സബ്‌സിഡി ഇക്കൊല്ലം ഡിസംബറിന് ശേഷം 15 മാസത്തേയ്ക്ക് കൂടി കേന്ദ്രം ദീര്‍ഘിപ്പിച്ചു.

കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ സെക്രട്ടറി ദുര്‍ഗ്ഗാശങ്കര്‍ മിശ്ര അറിയിച്ചതാണിത്. പ്രധാനമന്ത്രി ആവാസ് യോജന (നഗരം)യ്ക്ക്കീഴിലുള്ള ഇടത്തരം വരുമാനക്കാരായ ഗുണഭോക്താക്കള്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം ലഭ്യമാക്കുന്നതിനാണിത്.

ഒന്‍പത് ലക്ഷം രൂപ 20 വര്‍ഷത്തേയ്ക്ക് ഭവന വായ്പ എടുത്തിട്ടുള്ള, ആറ് ലക്ഷംരൂപ മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നാല് ശതമാനം സബ്‌സിഡി ലഭിക്കും. 12 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് മൂന്ന് ശതമാനമായിരിക്കും പലിശസബ്‌സിഡി.

Related News from Archive
Editor's Pick