കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള ട്രോഫി തിങ്കളാഴ്ച വരെ കൊച്ചിയിലുണ്ടാകും. ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ഒരു ദിവസം കൂടി പ്രദര്‍ശനം നീട്ടാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച ഫോര്‍ട്ട്—കൊച്ചിയിലെ പ്രദര്‍ശനം കഴിഞ്ഞ് ട്രോഫി അന്നു തന്നെ തിരിച്ചുകൊണ്ടുപോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ലോകകപ്പ് ട്രോഫി ഇടപ്പള്ളി ലുലു മാളിലാണ് പ്രദര്‍ശിപ്പിക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: