മാഡ്രിഡ്: ജര്‍മ്മന്‍ ബുണ്ടസ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് സ്വന്തം തട്ടകത്തില്‍ സമനില. വോള്‍വ്സ്ബര്‍ഗാണ് 2-2ന് അവരെ പിടിച്ചുകെട്ടിയത്. 2-0ന് മുന്നിട്ടുനിന്നശേഷമാണ് ബയേണ്‍ സമനില പാലിച്ചത്.
കളിയുടെ 33-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും 42-ാം മിനിറ്റില്‍ ആര്യന് റോബനും ബയേണിനായി സ്കോര്‍ ചെയ്തു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച വോള്‍വ്സ്ബര്‍ഗിനായി 56-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മാക്സി അര്‍നോള്‍ഡും 83-ാം മിനിറ്റില്‍ ഡാനിയേല്‍ ഡിഡാവി ഹെഡ്ഡറിലൂടെയും ഗോള്‍ നേടി. സമനില പാലിച്ചതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുവാനുള്ള അവസരവും ബയേണിന് നഷ്ടമായി. ആറ് കളികളില്‍ നിന്ന് 13 പോയിന്റുമായി രണ്ടാമതാണ് ബയേണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: