ടോക്യോ: ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം സെമിയില്‍ തോറ്റു പുറത്തായി.
യോഗ്യതാ റൗണ്ട് കടന്നെത്തിയ ജപ്പാന് സഖ്യം തകുരോ ഹോകി-സയാക ഹിരോട ജോഡികളാണ് ഇന്ത്യന്‍ സഖ്യത്തെ തകര്‍ത്ത് ഫൈനലിലെത്തിയത്. സ്കോര്‍: 21-14, 15-21, 19-21. ആദ്യ ഗെയിം നേടിയശേഷമാണ് ഇന്ത്യന്‍ സഖ്യം തോല്‍വി നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: