കടുത്തുരുത്തി: ഓട്ട് പാത്രം വെളുപ്പിച്ച് കൊടുക്കമെന്ന വ്യാജേന വീട്ടിലെത്തിയ ആള് വീട്ടമ്മയുടെ അഞ്ചുപവന്റെ മാലയിലെ മൂന്നേകാല്‍ പവന്‍സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. ഞീഴൂര്‍ തുരുത്തിപ്പള്ളി കുറവന്‍പറമ്പില്‍ ശ്രീകാന്തിന്റെ ഭാര്യ അഖിലയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച്ച രാവിലെ 10.30നാണ് സംഭവം.അഖിലയും ഒന്നര വയസ്സുളള കുഞ്ഞു മാത്രമേ വീട്ടിലുണ്ടായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്. വീട്ടിലെത്തിയ ഇയാള്‍ മുറ്റത്തിരുന്ന ഓട്ട് പാത്രങ്ങളെടുത്ത് വെളുപ്പിച്ച് നല്കി. സ്വര്‍ണ്ണവും ഇത് പോലെ വെളുപ്പിച്ച് തരുമെന്ന് പറഞ്ഞ് അഖിലയുടെ കഴുത്തില്‍ കിടന്ന അഞ്ച് പവന്റെ മാലയൂരി വാങ്ങി. തുടര്‍ന്ന് ഇയാള്‍ കൊണ്ടു വന്ന രാസലായനില് മുക്കുകയായിരുന്നു. പീന്നിട് പരിശോധിച്ചപ്പോള്‍ മാലയില്‍ ഒന്നേമുക്കാല്‍ പവനോളംമാത്രമാണുളളത്. ഉടന്‍ തന്നെ സമീപത്തെ വീടുകളില്‍ തിരക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: