പയ്യാവൂര്‍: വൈഎംസിഎ ചെമ്പേരി, നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്ക്കൂള്, എന്‍എസ്എസ് യൂണിറ്റ്, ഫ്രണ്ട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ ഗവ.ഹോസ്പിറ്റല്‍, ആരോഗ്യ ലബോറട്ടറി ചെമ്പേരി എന്നിവയുടെ സഹകരണത്തോടെ രക്തദാന, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേനയുടെ രൂപീക്ഷണവും ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തിന് ആലക്കോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി.സുരേശന് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് മാത്യു അടുപ്പുകല്ലിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ലൂര്‍ദ് മാതാ ഫൊറോന വികാരി ഫാ.ഡോ.ജോസഫ് കരിനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ചെമ്പേരി മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ സോബി സണ്‍ കുത്തിയതോട്ടില്‍, ഷാജി വെട്ടിക്കുഴി എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചെമ്പേരിഹയര് സെക്കണ്ടറി സ്കൂളിലെ 200ഓളം വിദ്യാത്ഥികളുടെ രക്ത ഗ്രൂപ്പ് നിര്‍ണ്ണയം ചെമ്പേരി ആരോഗ്യ ലബോറട്ടറി സൗജന്യമായി നടത്തി. ജില്ലാ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് 50 ആളുകളുടെ രക്തം ദാനം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: