ഹോം » കേരളം » 

തോല്‍പ്പെട്ടിയില്‍ ലഹരി ഗുളികകള്‍ പിടികൂടി

September 24, 2017

കല്‍പ്പറ്റ: കര്‍ണാടക അതിര്‍ത്തിയായതോല്‍പ്പെട്ടിയില്‍ 17500ലഹരിഗുളികകള്‍ പിടികൂടി. പ്രധാന കണ്ണിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാട്ടിക്കുളംതോല്‍പ്പെട്ടി അതിര്‍ത്തി വഴി മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നാണ് ജനമൈത്രി എക്‌സൈസ് സംഘം പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചേ 6 മണിയോടെ അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂര്‍-കോഴിക്കോട് സ്വകാര്യ ബസില്‍ നിന്ന് മയക്ക്ഗുളികയുമായി കോഴിക്കോട് ബേപ്പൂര്‍ ആമാട്ട് പറമ്പില്‍ മുജീബ് റഹ്മാനെ (32) അറസ്റ്റ് ചെയ്തത്. നാക്കിനടിയില്‍ വെക്കുന്ന 120 ലഹരി ഗുളികയും 90 വേദനസംഹാരിയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

ജനമൈത്രി ഇന്‍സ്‌പെകടര്‍ എം.എം. കൃഷ്ണന്‍കുട്ടി, പ്രിവന്റീവ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി, വി. പ്രിന്‍സ്, ജോബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. കണ്ണൂര്‍, മലപ്പുറം തുടങ്ങി സ്ഥലങ്ങളില്‍ മയക്ക് ഗുളിക എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് മുജീബ് റഹ്മാന്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ലഹരി ഗുളിക പിടിക്കുന്നതെന്ന് എക്‌സൈസ് റെയിഞ്ച് സി.ഐ പറഞ്ഞു.

Related News from Archive
Editor's Pick