ഹോം » കേരളം » 

കയ്യേറ്റഭൂമിയിലിരുന്ന് കയ്യേറ്റത്തെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് എന്തവകാശം: പി.സി. ജോര്‍ജ്

September 24, 2017

കല്‍പ്പറ്റ: കയ്യേറ്റ ഭൂമിയിലിരുന്ന് ചാണ്ടിയുടെ കയ്യേറ്റത്തെകുറിച്ച് പറയാന്‍ സിപിഎമ്മിന് എന്താണ്അവകാശമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള യുണിവേഴ്‌സിറ്റിയുടെ ഭൂമി കയ്യേറിയാണ് എകെജി സെന്റര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.
എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ രോഗികളുടെ നാടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick