തലശ്ശേരി: സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകനും ഭാര്യക്കും പരിക്കേറ്റു. മാടപ്പീടിക മാര്‍ക്കറ്റിന് സമീപത്ത് വച്ചുണ്ടായ അക്രമത്തില്‍ ബിജെപി അനുഭാവിയും ഓട്ടോറിക്ഷാ െ്രെഡവറുമായ പാറയില്‍ മീത്തല്‍ വീട്ടില്‍ അശോകനാണ്(52) പരിക്കേറ്റത്. തുടര്‍ന്ന് അശോകന്റെ വീട്ടിലെത്തിയ സിപിഎം അക്രമിസംഘം അശോകന്റെ ഭാര്യ രാധയേയും അക്രമിച്ച്. പരിക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമത്തില്‍ തലയ്ക്കും മൂക്കിനും സാരമായി പരിക്കേറ്റ അശോകന്റെ പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരുടെ മകനായ സായന്തിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ തിരിച്ചുപോയത്. അശോകനേയും ഭാര്യയേയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രില്‍ പ്രവേശിപ്പിച്ചു.
നങ്ങാറത്ത് പീടികയിലെ നട്ടു എന്ന സരേഷ്, അപ്പു എന്ന മനീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ആറോളം സിപിഎം ക്രിമിനലുകളാണ് അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: