ഹോം » ഭാരതം » 

കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

വെബ് ഡെസ്‌ക്
September 24, 2017

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരുപ്പുള്ളതായാണ് വിവരം.

ബാരാമുള്ളയിലെ ഉറിയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഖാല്‍ഗി ഏരിയയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ്  സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

Related News from Archive
Editor's Pick