ഹോം » കേരളം » 

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല 50 രൂ​പ​യി​ല്‍ താ​ഴെ​യാ​ക്കണ​മെ​ന്നു കെ ​സു​രേ​ന്ദ്ര​ന്‍

വെബ് ഡെസ്‌ക്
September 24, 2017

കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 50 രൂ​പ​യി​ല്‍ താ​ഴെ​യാ​ക്കു​വാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. പെ​ട്രോ​ള്‍ വി​ല വ​ര്‍​ധ​ന​വി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തെ തു​ട​ര്‍​ച്ച​യാ​യി പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

50 രൂ​പ​യി​ല്‍ താ​ഴെ പെ​ട്രോ​ളും ഡീ​സ​ലും വി​ല്‍​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യും. അ​തി​നാ​യി ഒ​ന്നു​കി​ല്‍ സം​സ്ഥാ​നം ഈ​ടാ​ക്കു​ന്ന അ​ധി​ക നി​കു​തി കു​റ​യ്ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ പെ​ട്രോ​ളി​യം ഉ​ല്‍​പ്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണം.

2010 ല്‍ ​കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രാ​ണ് പെ​ട്രോ​ളി​യം ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു ക​ള​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഒ​രി​ക്ക​ല്‍​പോ​ലും മോ​ദി സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​നി​കു​തി കൂ​ട്ടി​യി​ട്ടു​മി​ല്ല- സു​രേ​ന്ദ്ര​ന്‍ പ​റ​യു​ന്നു.

Related News from Archive
Editor's Pick