ഹോം » ഭാരതം » 

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനില്‍ നിന്നും പണം കൈപ്പറ്റി

വെബ് ഡെസ്‌ക്
September 24, 2017

 

ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈപ്പറ്റിയതായി കശ്മീര്‍ വിഘടനവാദി നേതാക്കള്‍. വിഘടനവാദി നേതാക്കളായ ഷാബിര്‍ ഷായും സഹായി മുഹമ്മദ് അസ്ലം വാണിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആ സമയത്ത് തന്നെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദുമായി ഇവര്‍ ബന്ധപ്പെട്ടതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഭീക്രവാദ പ്രവര്‍ത്തനം നടത്താനാണ് ഭീകര കേന്ദ്രങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയത്. ഷാബിര്‍ ഷായുടെ സഹായി മുഹമ്മദ് അസ്ലം വാണിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

അതേസമയം ഇവര്‍ പണം കൈപ്പറ്റിയ വിവരം കേന്ദ്ര ആധായനികുതി വകുപ്പ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഈ കേസിന്റെ കുറ്റപത്രവും ആദായനികുതി വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്.

കശ്മീരിലെ വിഘടനവാദി നേതാക്കളുടെ പണമിടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയും ആദായനികുതി വകുപ്പും ശക്തമാക്കിയിട്ടുണ്ട്. അതിനിടെയിലാണ് കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ പണമൊഴുക്കുന്നത് സംബന്ധിച്ച് മറ്റൊരു കണ്ടെത്തല്‍ കൂടിയുണ്ടായത്.

 

Related News from Archive
Editor's Pick