കരിം മൊറാനിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Sunday 24 September 2017 11:22 am IST

ഹൈദരാബാദ്: മാനഭംഗക്കേസില്‍ ബോളിവുഡ് നിര്‍മാതാവ് കരിം മൊറാനിയെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഹൈദരാബാദ് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാലാണ് വെള്ളിയാഴ്ച രാത്രിയില്‍ കരിം മൊറാനി പോലീസില്‍ കീഴടങ്ങിയത്. ദല്‍ഹി സ്വദേശിയായ യുവതിയെ സിനിമയില്‍ വാഗ്ദാനം അവസരം ചെയ്ത് നിരന്തരം പീഡിപ്പിച്ചതായാണ് കരീമിനെതിരേയുള്ള കേസ്. ഷാരൂഖ് ഖാന്‍ അഭിനയിച്ച ചെന്നൈ എക്സ്പ്രസ് പോലുള്ള സിനിമകളുടെ നിര്‍മാതാവാണ് കരിം മൊറാനി.