വെല്ലിങ്ടൺ: ന്യൂസിലാൻഡിലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയം നേടി പാര്ലമെന്റിലെത്തിയവരിൽ മലയാളിയടക്കം മുന്ന് ഇന്ത്യന്‍ വംശജര്‍. കന്‍വാല്‍ജിത് സിങ് ബക്ഷി, ഡോ. പരംജീത് പാര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജര്‍.
കന്‍വാല്‍ജിത് സിങ് ബക്ഷി എം.പിയാകുന്നത് നാലാം തവണയാണ് . പരംജീത് രണ്ടാം തവണയും. രണ്ടുപേരും നാഷണല്‍ പാര്‍ട്ടി എം.പിമാരാണ്. എന്നാല്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ പ്രിയങ്ക രാധാകൃഷ്ണന് വിജയം വരിച്ചത് ആദ്യമായാണ്.
ഭരണ കക്ഷിയായ നാഷണല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒന്നാമതായെങ്കിലും പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നാഷണല്‍ പാര്‍ട്ടിക്ക് 46 ശതമാനം വോട്ടും ലേബര്‍ പാര്‍ട്ടിക്ക് 35.8 ശതമാനം വോട്ടുമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: