ശാസ്താംകോട്ട: ഡിബി കോളേജ് തുറക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. യൂണിയന് ഇലക്ഷന് നടത്താത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലായിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുവാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. കോളേജില്‍ യാതൊരു സംഘര്‍ഷാവസ്ഥയും നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് ഇത്തരം തീരുമാനം കോളേജ് അധികൃതര്‍ എടുക്കുന്നത്. ഈ തീരുമാനത്തിന് നിന്നും പിന്മാറി ക്ലാസുകള്‍ പുനരാരംഭിച്ച് വിദ്യാര്‍ത്ഥി യൂണിയന് ഇലക്ഷന് നടത്തണമെന്നും എബിവിപി ശാസ്താംകോട്ട നഗര്‍ സെക്രട്ടറി രാഹുല്‍ ചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: