പത്തനാപുരം: പാതയോരത്ത് വച്ചിരുന്ന സ്ക്കൂട്ടര്‍ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതായി പരാതി. കറവൂര്‍ മഹാദേവര്‍മണ്‍ ചരുവിളപുത്തന്‍വീട്ടില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അഗ്നിക്കിരയാക്കിയത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മഹാദേവര്‍മണ്‍ ഹൈസ്ക്കൂള് ജങ്ഷനില്‍ നിന്നും ചണ്ണയ്ക്കാമണ്ണിലേക്കുള്ള പാതയില്‍ വച്ചിരിക്കുയായിരുന്നു വാഹനം. ചുറ്റും വനഭൂമിയായതിനാല്‍ രാത്രിയില്‍ തീ പടരുന്ന വെളിച്ചം കണ്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. ചാക്കും പഴകിയ വസ്ത്രങ്ങളും കൂട്ടിയിട്ട് കത്തിച്ചെന്നാണ് സംശയം. കേടുപാടുകള്‍ വന്നതിനാല്‍ വാഹനം പാതയോരത്ത് നിര്‍ത്തിയിരുന്നതാണെന്നും മടങ്ങി വന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നും രാജേഷ് പറയുന്നു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: