കൊട്ടാരക്കര: നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീടിന്റെ മതില് തകര്‍ത്തു. എംസിറോഡില്‍ ഇഞ്ചക്കാട് അമ്പലം ജങ്ഷനില്‍ കീഴേമണ്ണില് ബേബിയുടെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്.
റോഡരികിലെ കാത്തിരിപ്പുകേന്ദ്രം ഇടിച്ചു തകര്‍ത്ത ലോറി വീടിന്റെ മതിലും തകര്‍ത്ത് കാര്പ്പോര്ച്ചിലിടിച്ച ശേഷമാണ് നിന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. അടൂര്‍ ഭാഗത്തുനിന്നും വരികയായിരുന്നു ലോറി.
നിസ്സാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപെട്ടു. കൊട്ടാരക്കര പോലീസ് കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: