മൂലമറ്റം: ജോലിക്ക് നിന്ന ഹോട്ടലിലെ ടി.വി മോഷ്ടിച്ച ജീവനക്കാരന് പിടിയില്‍. മൂലമറ്റം കീര്‍ത്തി ഹോട്ടലിലെ ജീവനക്കാരന് കുളമാവ് കല്ലാരിക്കുന്നേല് സജേഷ് (25) ആണ് പിടിയിലായത്. കഴിഞ്ഞ ഏഴാം തിയതി മുതലാണ് ഇയാള്‍ കീര്‍ത്തി ഹോട്ടലില്‍ ജോലിക്കെത്തിയത്. ടൗണിലെ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലുടമയുടെ പരാതിയെത്തുടര്‍ന്ന് കാഞ്ഞാര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ലോഡ്ജിലെ കട്ടിലിനടിയില്‍ ടി വി ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: