മറയൂര്‍: ചരസുമായി ആറ് യുവാക്കള്‍ ചിന്നാര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടിയിലായി. ഇവരില്‍ നിന്നും 18 ഗ്രാം ചരസ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.
കാസര്‍കോഡ് ഹോസ് ദുര്‍ഗ്ഗ് ബളാന് സ്വദേശി നെല്‍സണ്‍ ടോമി (28), കണ്ണൂര്‍ തലശേരി പന്ന്യാര്‍ ചമ്പാട് സ്വദേശികളായ നിയാസ്. എം (24), ലെഫ്നാസ് (22), അജ്മല്‍(28), മുഹമ്മദ് ഫായിസ് (24), മുഹമ്മദ് സൈഫാന്(24), എന്നിവരെയാണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കോയമ്പത്തൂരില്‍ എത്തിയ നെല്‍സണ്‍ കണ്ണൂര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് മൂന്നാറിലേക്ക് വരും വഴിയാണ് പിടിക്കപ്പെട്ടത്.
4000 രൂപക്ക് ബാംഗ്ലൂരില്‍ നിന്നും വാങ്ങിയതാണ് ചരസെന്ന് നെല്‍സണ്‍ മൊഴിനല്‍കി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം കെ പ്രസാദ്, സിഇഒമാരായ ഷൈജു വി റ്റി, വിജയന് റ്റി ആര് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: