തൊടുപുഴ: കുടയത്തൂര്‍ പഞ്ചായത്തില്‍ നിന്നുള്ള സിപിഎം നേതാവടക്കം നാല് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടക്കുന്നു. ബ്രാഞ്ച് സമ്മേളനം പൂര്‍ത്തിയായി ലോക്കല്‍ സമ്മേളനത്തിലേക്ക് കടക്കുന്നതിനിടെയാണ് കുടയത്തൂരില്‍ വെട്ടിനിരത്തലിന് തീരുമാനമെടുത്തിരിക്കുന്നത്. കൈപ്പയില്‍ നടക്കുന്ന പാറമട സമരത്തെ അനുകൂലിച്ച നേതാക്കള്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ നീക്കം നടക്കുന്നത്. ഏരിയ കമ്മറ്റിയിലെ പ്രമുഖ വിഭാഗമാണ് നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാറമട ലോബിയുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ ശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും ഇത് മറികടന്നാണ് വെട്ടിനിരത്തല്‍. പാര്‍ട്ടി പ്രവര്‍ത്തകരുമായി അടുത്തബന്ധമുള്ള നേതാവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കി പ്രഖ്യാപനമുണ്ടായാല്‍ വിഭാഗീയത പരസ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: