തൊടുപുഴ: മൂന്ന് ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ എക്സൈസിന്റെ പിടിയിലായി. വാഴക്കാല പുല്‍പ്പറമ്പില്‍ ജയിംസ് (മാലാഖ ജയിംസ്)നെയാണ് ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ജയിംസ് സ്ഥിരമായി മദ്യവില്‍പ്പന നടത്തുന്നതായിയുള്ള പരാതിയുടെയടിസ്ഥാനത്തില് നടത്തിയ പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി എ അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സഖറിയാസ് ജോസഫ്, ഷാജി ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിജു പി കെ, വി എസ് നിസാര്‍, സിജുമോന്‍ കെ എന്‍, സിനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: